ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ മൻമോഹൻ സിംഗ് ശ്രമിച്ചു: നരേന്ദ്ര മോദി
Thursday, December 26, 2024 11:43 PM IST
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി എന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു.
വർഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പാർലമെന്റിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണ്. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ രാജ്യം ദുഃഖിക്കുകയാണെന്നും മോദി പറഞ്ഞു.
വ്യാഴാഴ്ച രാത്രി എട്ടിന് ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.51ന് മരണം സംഭവിക്കുകയായിരുന്നു.