പുതുവർഷത്തിൽ പുതിയ ഗവർണർ സ്ഥാനം ഏറ്റെടുക്കും
Thursday, December 26, 2024 9:34 PM IST
തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ജനുവരി ആദ്യം കേരളാ ഗവർണറായി സ്ഥാനം ഏറ്റെടുക്കും. കേരളത്തിന്റെ 23 -ാം ഗവർണറായാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേൽക്കുന്നത്.
ബിഹാർ ഗവർണർ സ്ഥാനത്തു നിന്നാണ് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരളത്തിലേക്ക് എത്തുന്നത്. ഡൽഹി, ഇൻഡോർ സന്ദർശനങ്ങൾ വെട്ടിച്ചുരുക്കി ആരിഫ് മുഹമ്മദ് ഖാൻ രാത്രി തിവനന്തപുരത്ത് എത്തി.
ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനായിരുന്നു ധാരണ. ഇനി രാജേന്ദ്ര വിശ്വനാഥ് ആർലേക്കറോട് സമയം തേടിയ ശേഷമായിരിക്കും നിയമസഭാ സമ്മേളന തീയതി തീരുമാനിക്കുക.