തി​രു​വ​ന​ന്ത​പു​രം: രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ജ​നു​വ​രി ആ​ദ്യം കേ​ര​ളാ ഗ​വ​ർ​ണ​റാ​യി സ്ഥാ​നം ഏ​റ്റെ​ടു​ക്കും. കേ​ര​ള​ത്തി​ന്‍റെ 23 -ാം ഗ​വ​ർ​ണ​റാ​യാ​ണ് രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

ബി​ഹാ​ർ ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തു നി​ന്നാ​ണ് രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഡ​ൽ​ഹി, ഇ​ൻ​ഡോ​ർ സ​ന്ദ​ർ​ശ​ന​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ രാ​ത്രി തി​വ​ന​ന്ത​പു​ര​ത്ത് എ​ത്തി.

ജ​നു​വ​രി 17ന് ​ഗ​വ​ർ​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം തു​ട​ങ്ങാ​നാ​യി​രു​ന്നു ധാ​ര​ണ. ഇ​നി രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​റോ​ട് സ​മ​യം തേ​ടി​യ ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​സ​ഭാ സ​മ്മേ​ള​ന തീ​യ​തി തീ​രു​മാ​നി​ക്കു​ക.