ചെ​ന്നൈ: ഡി​എം​കെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കും വ​രെ ചെ​രി​പ്പി​ടി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ കെ.​അ​ണ്ണാ​മ​ലൈ. ശ​പ​ഥ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ട​യി​ൽ അ​ണ്ണാ​മ​ലൈ ത​ന്‍റെ ചെ​രു​പ്പു​ക​ൾ ഊ​രി​മാ​റ്റി.

നാ​ളെ മു​ത​ൽ നാ​ൽ​പ്പ​ത്തി​യെ​ട്ട് മ​ണി​ക്കൂ​ർ വൃ​ത​മെ​ടു​ക്കു​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​ണ്ണാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ത​ന്‍റെ വീ​ടി​ന് മു​ന്നി​ൽ ചാ​ട്ട​വാ​റ​ടി ന​ട​ത്തു​മെ​ന്ന് അ​ണ്ണാ​മ​ലൈ കോ​യ​മ്പ​ത്തൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ആ​ൾ ത​മി​ഴ്‌​നാ​ട് ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും മ​റ്റ് ഡി​എം​കെ നേ​താ​ക്ക​ൾ​ക്കു​മൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും അ​ണ്ണാ​മ​ലൈ പു​റ​ത്തു​വി​ട്ടു.

കേ​സി​ലെ ഇ​ര​യു​ടെ പേ​രും ഫോ​ൺ ന​മ്പ​റും മ​റ്റ് വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് സം​സ്ഥാ​ന പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ഡി​എം​കെ സ​ർ​ക്കാ​ർ ത​ക​ർ​ത്തെ​ന്നും അ​ണ്ണാ​മ​ലൈ പ​റ​ഞ്ഞു.