കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
Thursday, December 26, 2024 3:36 PM IST
തലയോലപ്പറമ്പ്: വെട്ടിക്കാട്ടുമുക്കിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. വെട്ടിക്കാട്ട്മുക്ക് കൊടിയനേഴത്ത് മുജീബിന്റെ മകൻ അസീഫ് (16) ആണ് മരിച്ചത്.
മൂവാറ്റുപുഴയാറിൽ വെട്ടിക്കാട്ട്മുക്ക് വൈപ്പേൽക്കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ കാണാതാവുകയായിരുന്നു.
തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്സും തലയോലപ്പറമ്പ് പോലീസും എത്തി നടത്തിയ തിരച്ചിലിനെ തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പൊതി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.