കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും 57,000 തൊ​ട്ടു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,000 രൂ​പ​യി​ലും ഗ്രാ​മി​ന് 7,125 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 20 രൂ​പ ഉ​യ​ർ​ന്ന് 5,885 രൂ​പ​യി​ലെ​ത്തി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​ന​മാ​ണ് സ്വ​ർ​ണ​വി​ല ഉ​യ​രു​ന്ന​ത്. ഇ​ന്ന​ലെ 80 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ഒ​ന്‍​പ​ത് ദി​വ​സ​ത്തി​നി​ടെ പ​വ​ന് ര​ണ്ടാ​യി​ര​ത്തോ​ളം രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ആ​റു​ദി​വ​സ​ത്തി​നി​ടെ 700 രൂ​പ​യോ​ളം ഉ​യ​ർ​ന്ന​ത്.

ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പി​ന്നീ​ട് വി​ല കൂ​ടി​യും കു​റ​ഞ്ഞും നി​ന്നു. 11ന് 58,280 ​രൂ​പ​യാ​യി ഉ​യ​ര്‍​ന്ന് സ്വ​ര്‍​ണ​വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്. 20 ന് 56,320 ​രൂ​പ​യാ​യി താ​ഴ്ന്ന​താ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​രം.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യാ​ണ് ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ഔ​ൺ​സി​ന് 2,616 ഡോ​ള​ർ എ​ന്ന​തി​ൽ നി​ന്ന് വി​ല 2,629 ഡോ​ള​റി​ലേ​ക്ക് വ​ർ​ധി​ച്ചു. യു​എ​സ് ഫെ​ഡ​റ​ല്‍ റി​സ​ര്‍​വ് പ​ലി​ശ​നി​ര​ക്ക് കു​റ​ച്ച​ത് അ​ട​ക്ക​മു​ള്ള ഘ​ട​ക​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 95 രൂ​പ​യാ​ണ്.