കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി​യ​ര്‍​പ്പി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. മ​ല​യാ​ള​ത്തി​ന് ഇ​ത്ര​യേ​റെ ന​ഷ്ടം സം​ഭ​വി​ച്ച മ​ര​ണം താ​ര​ത​മ്യം ചെ​യ്ത് പ​റ​യാ​ൻ ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് ഒ​രു ത​ര​ത്തി​ലും നി​ക​ത്താ​ൻ പ​റ്റി​ല്ല. എം.​ടി ആ​വേ​ശോ​ജ്വ​ല​മാ​യ ഓ​ർ​മ​യാ​യി നി​ല​നി​ൽ​ക്കു​മെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

ക​ഥ​യേ​യും സാ​ഹി​ത്യ​ത്തേ​യും മാ​ത്ര​മ​ല്ല സി​നി​മ​യേ​യും കീ​ഴ​ട​ക്കി​യ വ്യ​ക്തി​യാ​ണ് എം​ടി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​മാ​ല്യം എ​ന്ന സി​നി​മ മാ​ത്രം മ​തി എ​ക്കാ​ല​വും ഓ​ർ​മി​ക്കാ​ൻ. അ​നീ​തി​ക്ക് നേ​രെ കാ​ർ​ക്കി​ച്ചു തു​പ്പാ​ൻ ക​രു​ത്ത​നാ​യ ക​ഥാ​പാ​ത്ര​ത്തെ സൃ​ഷ്ടി​ക്കാ​ൻ എം.​ടി​ക്ക് പ​ക​രം മ​റ്റാ​രും ഇ​ല്ല. വ​ർ​ഗീ​യ​ത​യോ​ട് വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ത്ത നി​ല​പാ​ട് എ​ക്കാ​ല​വും അ​ദ്ദേ​ഹം എ​ടു​ത്തെ​ന്നും ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

വ​ർ​ഗീ​യ​ത​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഏ​ക​നാ​യി അ​ദ്ദേ​ഹം മു​ന്നോ​ട്ട് പോ​യ​പ്പോ​ൾ മ​ത​നി​ര​പേ​ക്ഷ കേ​ര​ളം മു​ഴു​വ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​പ്പ​മാ​യി​രു​ന്നു. തു​ഞ്ച​ൻ​പ​റ​മ്പ് അ​താ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. ഏ​റ്റ​വും ക​രു​ത്തു​റ്റ സാ​മൂ​ഹ്യ അ​വ​ബോ​ധ​ത്തി​ന്‍റെ നാ​ടാ​യി കേ​ര​ള​ത്തെ നി​ല​നി​ർ​ത്തു​ന്ന​തി​ൽ സി​പി​എം വ​ഹി​ക്കു​ന്ന പ​ങ്കി​നെ​പ്പ​റ്റി അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല മ​തി​പ്പാ​യി​രു​ന്നു​വെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.