എം.ടിയുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടം: മന്ത്രി മുഹമ്മദ് റിയാസ്
Thursday, December 26, 2024 9:21 AM IST
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിലുടെ കേരളത്തിന് നികത്താൻ ആവാത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതനിരപേക്ഷതയ്ക്കായി അദ്ദേഹം എപ്പോഴും നിലകൊണ്ടുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനായി കുടുംബവുമായി ചര്‍ച്ച നടത്തുകയാണെന്നും മന്ത്രി റിയാസ് അറിയിച്ചു.
എംടി സംസാരിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഒരോ ചലനങ്ങളും ഒരോ സന്ദേശമായിരുന്നു. വ്യക്തിപരമായി താൻ വിദ്യാർഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടെ നിരന്തരം എം.ടിയുടെ വീട്ടിൽ എത്തിയിരുന്നു. എല്ലാ വിഷയത്തിലും അദ്ദേഹത്തിന് കൃത്യമായ നിലപാട് ഉണ്ടായിരുന്നുവെന്നും റിയാസ് അനുസ്മരിച്ചു.