എം.ടി. വാസുദേവൻ നായരുടെ മൃതദേഹം കോഴിക്കോട്ടെ വീട്ടിൽ എത്തിച്ചു
Thursday, December 26, 2024 12:20 AM IST
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ മൃതദേഹം കോഴിക്കോട്ടെ അദ്ദേഹത്തിന്റെ വീടായ സിത്താരയിൽ എത്തിച്ചു.
എം.ടിയുടെ കോഴിക്കോട്ടെ വീടായ സിത്താരയിൽ മാത്രമായിരിക്കും പൊതുദർശനം. ഇന്ന് വൈകുന്നേരം അഞ്ചിനാണ് സംസ്കാരം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആയിരുന്നു മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ അന്ത്യം.