പാലക്കാട് പറന്പിക്കുളത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
Wednesday, December 25, 2024 9:52 PM IST
പാലക്കാട്: പറന്പിക്കുളത്ത് കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്. വടക്കാഞ്ചേരി സ്വദേശി മാധവനാണ് പരിക്കേറ്റത്.
വരടിക്കുളം എസ്റ്റേറ്റിലാണ് മാധവൻ ജോലി ചെയ്യുന്നത്. തലയ്ക്ക് സാരമായി പരിക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറന്പിക്കുളത്തെ തേക്കടിയിലാണ് സംഭവമുണ്ടായത്.