വയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍
Wednesday, December 25, 2024 6:59 PM IST
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും വിഷംകഴിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ ഇരുവരെയും ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇളയ മകന് നീണ്ടകാലമായി കിടപ്പിലാണ്. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം പുകയുന്നതിനിടെയാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.