ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഭീം​താ​ലി​ൽ ആ​ണ് സം​ഭ​വം.

1500 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ 24ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഭീം​താ​ലി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാപ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. പോ​ലീ​സും എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​വും അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.