ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെന്‍റി​നു മു​ന്നി​ൽ യു​വാ​വ് ആ​ത്മ​ഹ​ത്യയ്ക്ക് ശ്ര​മി​ച്ചു. വൈ​കി​ട്ട് നാ​ലോ​ടെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള റോ​ഡി​ലാ​ണ് സം​ഭ​വം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബാ​ഗ്പ​ദ് സ്വ​ദേ​ശി ജി​തേ​ന്ദ്ര ആ​ണ് ആ​ത്മ​ഹ​ത്യയ്ക്ക് ശ്ര​മി​ച്ച​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് ഒ​രു ആ​ത്മ​ഹ​ത്യാ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

പെ​ട്രോ​ൾ പോ​ലെ​യു​ള്ള വ​സ്തു ദേ​ഹ​ത്ത് ഒ​ഴി​ച്ച് യു​വാ​വ് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി ക​ട്ടി​യു​ള്ള തു​ണി ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പൊ​ള്ള​ലേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​ന് സാ​ര​മാ​യി പൊ​ള്ളലേ​റ്റി​ട്ടു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ ഒ​രു ബാ​ഗ് റോ​ഡി​ൽ വ​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ബാ​ഗും ആ​ത്മ​ഹ​ത്യാ കു​റി​പ്പും പോ​ലീ​സ് സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യി​ട്ടു​ണ്ട്.

കു​റി​പ്പി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഫോ​റ​ൻ​സി​ക്ക് സം​ഘ​വും ഡ​ൽ​ഹി പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​കയാ​ണ്.