കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ തൂങ്ങി മരിച്ചു
Wednesday, December 25, 2024 4:32 PM IST
കണ്ണൂര്‍: റിസോര്‍ട്ടിന് തീയിട്ടശേഷം സുരക്ഷാ ജീവനക്കാരൻ ജീവനൊടുക്കി. കണ്ണൂര്‍ പയ്യാമ്പലത്ത് ബാനൂസ് ബീച്ച് എന്‍ക്ലേവിൽ ആണ് സംഭവം.
ജീവനക്കാരൻ റിസോര്‍ട്ടിലെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ടശേഷം രണ്ട് വളര്‍ത്തുനായ്ക്കളെയും മുറിയിൽ അടച്ചിട്ടശേഷം തീയിടുകയായിരുന്നു. തീ കൊളുത്തിയശേഷം ഇയാള്‍ ഓടിപ്പോയി കിണറിന് മുകളിൽ തൂങ്ങി മരിക്കുകയായിരുന്നു.
റിസോര്‍ട്ടിന്റെ താഴത്തെ നിലയിലെ മുറിയിൽ പൂര്‍ണമായും തീ പടര്‍ന്നു. തുടർന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.