ചെന്നൈയില്‍ കാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിനിരയായി
Wednesday, December 25, 2024 3:41 PM IST
ചെന്നൈ: അണ്ണാ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർഥിനി ക്രൂര ബലാത്സംഗത്തിനിരയായി. കാമ്പസിലെ ലാബിന് സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. രണ്ടാം വർഷ മെക്കാനിക്കൽ എന്‍ജിനീയറിംഗ് വിദ്യാർഥിനിയായ കന്യാകുമാരി സ്വദേശിയാണ് ക്രൂരതയ്ക്കിരയായത്.
ചൊവ്വാഴ്ച രാത്രി ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പെണ്‍കുട്ടി സുഹൃത്തായ നാലാം വർഷ വിദ്യാർഥിക്കൊപ്പം പള്ളിയില്‍ പോയിരുന്നു. ഇതിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് സംഭവം. കാമ്പസിനുള്ളില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒരുമിച്ചിരിക്കുകയായിരുന്ന ഇരുവരെയും പ്രതികള്‍ ആക്രമിക്കുകയായിരുന്നു. സുഹൃത്തിനെ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതിന് ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചു.
പീഡനവിവരം കോളജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയിരുന്നു. സംഭവത്തില്‍ കേസെടുത്ത് കോട്ടൂര്‍പുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായസംഹിതയുടെ 63,64,75 വകുപ്പുകൾ ചുമത്തിയണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്ത് അടക്കം ഇരുപതോളം പേരുടെ മൊഴി എടുത്തെന്നും പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് കാമ്പസിൽ പ്രതിഷേധവുമായി വിദ്യാർഥികള്‍ സംഘടിച്ചെത്തി. ക്രമസമാധാന നില തകർന്നെന്ന് ആരോപിച്ച് ഡിഎംകെ സർക്കാരിനെതിരേ എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി.