പ്രഭാതസവാരിക്കിടെ കാറിടിച്ചു റോഡിൽ വീണു, പിന്നാലെ ലോറി കയറിയിറങ്ങി; വീട്ടമ്മയ്ക്കു ദാരുണാന്ത്യം
Wednesday, December 25, 2024 10:04 AM IST
കൊല്ലം: നിലമേലിൽ പ്രഭാതസവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു. മുരുക്കുമൺ സ്വദേശിനി ഷൈല (51) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.
പ്രഭാത സവാരിക്കിടെ റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് റോഡിൽ വീണ ഷൈലയുടെ ശരീരത്തിലൂടെ എതിരേ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. ഷൈല തത്ക്ഷണം മരിച്ചു.