കോന്നിയിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
Wednesday, December 25, 2024 9:42 AM IST
പത്തനംതിട്ട: കോന്നിയിൽ കാർ നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമൺകാവ് ചന്ദനപ്പള്ളി റോഡിൽ കല്ലേലി പാലത്തിന് സമീപം പുലർച്ചെ 12.36നാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ കാർ യാത്രികരെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.