കോ​ഴി​ക്കോ​ട്: കാ​ര​വാ​നി​ൽ യു​വാ​ക്ക​ളെ മ​രി​ച്ച​നി​ലയി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലെ മ​ര​ണ കാ​ര​ണം വി​ഷ​പ്പു​ക ശ്വ​സി​ച്ച്. വാ​ഹ​ന​ത്തി​ലെ ജ​ന​റേ​റ്റ​റി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ മോ​ണോ​ക്സൈ​ഡ് അ​ട​ങ്ങി​യ പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്.

മ​ല​പ്പു​റം വ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ മ​നോ​ജും, കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ജോ​യ​ലു​മാ​ണ് മ​രി​ച്ച​ത്. വി​വാ​ഹ സം​ഘ​വു​മാ​യി ക​ണ്ണൂ​രി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ഇ​വ​ർ ക​രി​മ്പ​ന​പാ​ല​ത്തി​ന​ടു​ത്ത് വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ എ​സി​യി​ട്ട് വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​റ്റേ ദി​വ​സം തി​രി​ച്ചെ​ത്താ​തി​രു​ന്ന​തോ​ടെ വാ​ഹ​ന ഉ​ട​മ​ക​ൾ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.