വാ​ഷിം​ഗ്ട​ൺ: ദ​ത്തെ​ടു​ത്ത ആ​ൺ​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. 100 വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ​യാ​ണ് വി​ധി​ച്ച​ത്. ജോ​ർ​ജി​യ​യി​ൽ നി​ന്നു​ള്ള സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ളാ​യ വി​ല്യം സു​ലോ​ക്ക് (34), സ​ക്ക​റി സു​ലോ​ക്ക് (36) എ​ന്നി​വ​ർ​ക്കാ​ണ് പ​രോ​ളി​ല്ലാ​തെ ശി​ക്ഷ വി​ധി​ച്ച​തെ​ന്ന് വാ​ൾ​ട്ട​ൺ കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ഓ​ഫീ​സ് അ​റി​യി​ച്ചു.

12, 10 വ​യ​സു​ള്ള കു​ട്ടി​ക​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സ​ക്ക​റി സു​ലോ​ക് ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നും വി​ല്യം ഒ​രു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നു​മാ​ണ്.

​മ്പ​തി​ക​ൾ കു​ട്ടി​ക​ളെ പ​തി​വാ​യി ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും ലൈം​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തിരുന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ നി​ര​വ​ധി തെ​ളി​വു​ക​ൾ ല​ഭി​ച്ചു.