എറണാകുളത്ത് സ്പായിൽ അനാശാസ്യം; 12 അംഗ സംഘം അറസ്റ്റിൽ
Wednesday, December 25, 2024 12:53 AM IST
കൊച്ചി: എറണാകുളത്ത് സ്പായിൽ അനാശാസ്യം നടത്തിയ 12 അംഗ സംഘം അറസ്റ്റിൽ. എട്ട് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
എറണാകുളം സെൻട്രൽ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊച്ചി കലാഭവൻ റോഡിലുള്ള സ്പായിൽ നിന്നാണ് സംഘം അറസ്റ്റിലായത്.
സ്പാ കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.