ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ നി​ക്ഷേ​പ​ക​ൻ സാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് എ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്തി. ക​ട്ട​പ്പ​ന റൂ​റ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് സ​ഹ​ക​ര​ണ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി റെ​ജി എ​ബ്ര​ഹാം, സീ​നി​യ​ർ ക്ല​ർ​ക്ക് സു​ജ​മോ​ൾ, ജൂ​നി​യ​ർ ക്ല​ർ​ക്ക് ബി​നോ​യ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചു​മ​ത്തി​യ​ത്.

മൂ​വ​രെ​യും ഇ​ന്ന് സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സാ​ബു തോ​മ​സി​ന്‍റെ ആ​ത്മ​ഹ​ത്യ ന​ട​ന്ന് അ​ഞ്ചു ദി​വ​സം പി​ന്നി​ട്ടി​ട്ടും കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണ സം​ഘം ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റം ചു​മ​ത്താ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. കേ​സി​ൽ സാ​ബു​വി​ന്റെ ഭാ​ര്യ മേ​രി​ക്കു​ട്ടി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും മൊ​ഴി പോ​ലീ​സ് ശേ​ഖ​രി​ച്ചി​രു​ന്നു.

സൊ​സൈ​റ്റി​യി​ലെ സി​സി​ടി​വി​യും, സാ​ബു​വി​ൻ​റെ മൊ​ബൈ​ൽ ഫോ​ണും മൊ​ഴി​ക​ളും പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ തീ​രു​മാ​നം.