പാലക്കാട് കെട്ടിട നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
Tuesday, December 24, 2024 5:39 PM IST
പാലക്കാട് :കുണ്ടൂർക്കുന്നിൽ കെട്ടിട നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടിൽ മോഹൻ ദാസ് (47) ആണ് മരിച്ചത്.
ഇന്ന് രാവിലെ 11 ഓടെയാണ് മോഹൻ ദാസ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണത്. ഇരു നില നില വീടിന്റെ മുകളിലെ തേപ്പ് ജോലിക്കിടെയാണ് മോഹൻദാസും മറ്റൊരു തൊഴിലാളിയും 26 അടി താഴ്ചയിലേക്ക് വീണത്.
ഗുരുതരമായി പരുക്കേറ്റ മണ്ണാർക്കാട് തെങ്കര കുലിക്കിലിയാട്ടിൽ വീട്ടിൽ പ്രവീൺ (40) വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.