വ​ഡോ​ദ​ര: വെ​സ്റ്റ് ഇ​ൻ‌​ഡീ​സ് വ​നി​ത​ക​ൾ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്ക് വന്പൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 358 റ​ൺ​സെ​ടു​ത്തു.

ഹ​ർ​ലീ​ൻ ഡി​യോ​ളി​ന്‍റെ​യും പ്ര​ദി​ക റാ​വ​ലി​ന്‍റെ​യും സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ജെ​മീ​മ റോ​ഡ്രീ​ഗ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ വ​ന്പ​ൻ സ്കോ​ർ നേ​ടി​യ​ത്. ഹ​ർ​ലീ​ൻ ഡി​യോ​ൾ സെ​ഞ്ചു​റി നേ​ടി. 103 പ​ന്തി​ൽ 115 റ​ൺ‌​സാ​ണ് താ​രം എ​ടു​ത്ത​ത്.

സ്മൃ​തി മ​ന്ദാ​ന 53 റ​ൺ​സും പ്ര​ദി​ക റാ​വ​ൽ 76 റ​ൺ​സും ജെ​മീ​മ റോ​ഡ്രി​ഗ​സ് 52 റ​ൺ​സും എ​ടു​ത്തു.