രണ്ടാം ഏകദിനം: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരെ ഇന്ത്യൻ വനിതകൾക്ക് വന്പൻ സ്കോർ
Tuesday, December 24, 2024 5:19 PM IST
വഡോദര: വെസ്റ്റ് ഇൻഡീസ് വനിതകൾക്കെതിരായ ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് വന്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ആഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു.
ഹർലീൻ ഡിയോളിന്റെയും പ്രദിക റാവലിന്റെയും സ്മൃതി മന്ദാനയുടെയും ജെമീമ റോഡ്രീഗസിന്റെയും മികവിലാണ് ഇന്ത്യ വന്പൻ സ്കോർ നേടിയത്. ഹർലീൻ ഡിയോൾ സെഞ്ചുറി നേടി. 103 പന്തിൽ 115 റൺസാണ് താരം എടുത്തത്.
സ്മൃതി മന്ദാന 53 റൺസും പ്രദിക റാവൽ 76 റൺസും ജെമീമ റോഡ്രിഗസ് 52 റൺസും എടുത്തു.