കൊ​ച്ചി: ക്രി​സ്​മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി മെ​ട്രോ കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. ജ​നു​വ​രി 4 വ​രെ വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് 10 സ​ർ​വീ​സു​ക​ൾ അ​ധി​ക​മാ​യി ന​ട​ത്തും.

പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ പു​ല​ർ​ച്ചെ വ​രെ സ​ർ​വീ​സ് ന​ട​ത്തും. അ​വ​സാ​ന സ​ർ​വീ​സ് തൃ​പ്പൂ​ണി​ത്തു​റ​യി​ൽ നി​ന്നു പു​ല​ർ​ച്ചെ 1.30 നും ​ആ​ലു​വ​യി​ൽ നി​ന്നും 1.45 നും ​ആ​യി​രി​ക്കും.

ഉ​ത്സ​വ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള യാ​ത്രാ​ദു​രി​ത​ത്തി​ന് ആ​ശ്വാ​സ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി​യും കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ ടി​സി അ​ധി​ക​മാ​യി 38 അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തും.

ബം​ഗ​ളൂ​രു, ചെ​ന്നൈ, മൈ​സൂ​രു തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് അ​ധി​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന​ത്. 34 ബ​സ് ബം​ഗ​ളൂ​രു​വി​ലേ​ക്കും നാ​ല് ബ​സ് ചെ​ന്നൈ​യി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും. കെ​എ​സ്ആ​ർ​ടി​സി വെ​ബ് സൈ​റ്റ് വ​ഴി​യും ആ​പ്പ് മു​ഖേ​ന​യും ടി​ക്ക​റ്റു​ക​ൾ റി​സ​ർ​വ് ചെ​യ്യാം.