ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Tuesday, December 24, 2024 3:14 PM IST
തിരുവനന്തപുരം: പാറശാലയിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റര്‍ വിജയനാണ് മരിച്ചത്.
അമിത വേഗതയിലെത്തിയ ടിപ്പർ ലോറി, ബൈക്കിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്ക് യാത്രക്കാരനെ ഇടിക്കുകയായിരുന്നു. പാറശാല സ്കൂളിന് മുന്‍വശത്തു വച്ചാണ് സംഭവമുണ്ടായത്.
നിലത്തു വീണ വിജയന്റെ ശരീരത്തിലൂടെ ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തു വച്ചുതന്നെ വിജയൻ മരിച്ചു.