പോലീസിനെ ഭീഷണിപ്പെടുത്തി; അബിൻ വർക്കിക്കെതിരെ കേസ്
Tuesday, December 24, 2024 2:43 PM IST
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കേസ്. പോലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി.
കണ്ണൂരിൽ നടന്ന കെഎസ്യു മാർച്ചിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോൾ, പി. ശശിയുടെ വാക്ക് കേട്ട് കെഎസ്യുകാരെ ആക്രമിച്ചാൽ പോലീസുകാരെ തെരുവിൽ അടിക്കുമെന്ന് അബിൻ വർക്കി പറഞ്ഞിരുന്നു.
ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ ടൗൺ എസ്ഐ പി.പി. ഷമീലിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.