മലപ്പുറത്ത് എംഡിഎംഎ പിടികൂടിയ സംഭവം; ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ
Tuesday, December 24, 2024 2:34 PM IST
മലപ്പുറം: അഴിഞ്ഞിലത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായ സംഭവത്തിൽ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം ചെമ്മാട് സ്വദേശി അബു ത്വാഹിർ ആണ് പിടിയിലായത്.
കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് കേസിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് ഷെഫീഖ് പിടിയിലാകുന്നത്.
രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പോലീസിന് നല്കിയ മൊഴി. ഒമാനിൽ നിന്ന് എത്തിച്ച എംഡിഎംഎ മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങുകയായിരുന്നു എന്നാണ് സംഭവത്തിൽ മുഹമ്മദ് ഷഹീബ് പോലീസിനോട് പറഞ്ഞത്.
മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അബു ത്വാഹിർ പിടിയിലായത്.