ചോദ്യ പേപ്പർ ചോർച്ച വിവാദം; ഷുഹൈബ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല
Tuesday, December 24, 2024 1:48 PM IST
തിരുവനന്തപുരം: ചോദ്യ പേപ്പർ ചോർച്ച വിവാദത്തിൽ എം.എസ്. സൊല്യൂഷൻസ് സിഇഒ എം. ഷുഹൈബ് ക്രൈം ബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരായില്ല. ഇന്ന് 11ന് ഹാജരാവാൻ ആയിരുന്നു ഷുഹൈബിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടത്.
ഷുഹൈബിനൊപ്പം ഹാജരാകാൻ നിർദേശിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപകരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. മറ്റന്നാൾ ഹാജരാകാമെന്നാണ് അധ്യാപകർ അന്വേഷണ സംഘത്തെ നിലവിൽ അറിയിച്ചിരിക്കുന്നത്.
ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇയാളുടെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഈ മാസം 26ലേക്ക് മാറ്റി.