കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു. തി​രു​വ​ങ്ങൂ​ർ കോ​യാ​സ് ക്വാ​ട്ടേ​ഴ്സി​ൽ അ​ബ്ദു​ള്ള കോ​യ​യു​ടെ​യും കാ​ട്ടി​ല​പീ​ടി​ക മ​ണ്ണാ​റ​യി​ൽ സൈ​ഫു​ന്നീ​സ​യു​ടെ​യും മ​ക​ൻ യൂ​സ​ഫ് അ​ബ്ദു​ള്ള(14)​യാ​ണ് മ​രി​ച്ച​ത്.

യൂ​സ​ഫ് കു​ടും​ബ​ത്തോ​ടൊ​പ്പം വി​നോ​ദ​യാ​ത്ര​യ്ക്ക് ഊ​ട്ടി​യി​ൽ എ​ത്തി​യി​രു​ന്നു. ഇ​വി​ടെ വ​ച്ചാ​ണ് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​ത്.

പി​താ​വ് അ​ബ്ദു​ള്ള കോ​യ ദു​ബാ​യി​ലാ​ണ്. തി​രു​വ​ങ്ങൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് യൂ​സ​ഫ് അ​ബ്ദു​ള്ള. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ അ​ബ്ദു​ള്ള, ഫാ​ത്തി​മ അ​ബ്ദു​ള്ള.