കൊല്ലത്ത് കാട്ടുപോത്ത് കാറിലിടിച്ച് അപകടം
Tuesday, December 24, 2024 12:03 PM IST
കൊല്ലം: കുളത്തൂപ്പുഴ കൂവക്കാടിന് സമീപം കാട്ടുപോത്ത് കാറിലിടിച്ച് അപകടം. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിലില്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
തിങ്കളാഴ്ച രാത്രി ചെങ്കോട്ട-തിരുവനന്തപുരം അന്തര്‍സംസ്ഥാനപാതയിലാണ് അപകടം. കാട്ടുപോത്ത് കാറിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാഹനത്തില്‍ ഇടിച്ചതിന് പിന്നാലെ കാട്ടുപോത്ത് ഓടിമറഞ്ഞു.