കൊ​ച്ചി: ട്രെ​യി​ന്‍ ത​ട്ടി യു​വാ​വ് മ​രി​ച്ചു. യു​പി സ്വ​ദേ​ശി ക​മ​ലേ​ഷ് ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി​യി​ലെ​ത്തി​യ ആ​ഡം​ബ​ര വി​നോ​ദ സ​ഞ്ചാ​ര ട്രെ​യി​ന്‍ ഗോ​ള്‍​ഡ​ന്‍ ചാ​രി​യ​റ്റാ​ണ് ഇ​ടി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തോ​ടെ വാ​ത്തു​രു​ത്തി കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള ഹാ​ര്‍​ബ​ര്‍ ലൈ​നി​ലാ​ണ് അ​പ​ക​ടം.​സാ​ധാ​ര​ണ ട്രെ​യി​ന്‍ ക​ട​ന്നു​പോ​കാ​ത്ത പാ​ള​മാ​ണി​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പാ​ണ് ഇ​തു​വ​ഴി മു​മ്പ് ട്രെ​യി​ന്‍ ക​ട​ന്നു​പോ​യി​ട്ടു​ള്ള​ത്.

ട്രെ​യി​ന്‍ വ​രു​ന്ന​ത് അ​റി​യാ​തെ പാ​ള​ത്തി​ല്‍ ഇ​രു​ന്ന ക​മ​ലേ​ഷ് അ​പ​ക​ട​ത്തി​ല്‍​പെ​ടു​ക​യാ​യി​രു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ട്രെ​യി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.