പാലേപ്പിള്ളിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി
Tuesday, December 24, 2024 11:28 AM IST
തൃശൂർ: പാലേപ്പിള്ളിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയിറങ്ങി. മൂന്നാമത്തെ പ്രാവശ്യമാണ് ഇവിടെ പുലിയിറങ്ങുന്നത്.
കഴിഞ്ഞ രണ്ടുദിവസവും ഇവിടെ പുലിയിറങ്ങി പശുക്കുട്ടിയെ ആക്രമിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മേഖലയിൽ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.