തി​രു​വ​ന​ന്ത​പു​രം: വ​ന നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ മാ​റ്റ​ത്തി​നൊ​രു​ങ്ങി വ​നം വ​കു​പ്പ് . എ​തി​ർ​പ്പ് ഉ​യ​ർ​ന്ന വ്യ​വ​സ്ഥ​ക​ളി​ൽ തി​രു​ത്ത് പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് രൂ​ക്ഷ​മാ​യ എ​തി​ര്‍​പ്പ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

ഏ​റ്റ​വു​മ​ധി​കം വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന ചി​ല വ്യ​വ​സ്ഥ​ക​ളി​ലാ​കും മാ​റ്റം വ​രു​ത്തു​ക. ഡിസംബർ 31 വരെ ഇത് സംബന്ധിച്ച ഹി​യ​റിം​ഗ് നടക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ദ​ഗ്ധ​ര്‍​ക്കും ഇ​ക്കാ​ല​യ​ള​വി​ല്‍ അ​ഭി​പ്രാ​യം അ​റി​യി​ക്കാം. ശേ​ഷം നി​യ​മ​ത്തി​ന്‍റെ ക​ര​ടി​ല്‍ മാ​റ്റം വ​രു​ത്തും.

വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൂ​ടു​ത​ല്‍ അ​ധി​കാ​രം ന​ൽ​കു​ന്ന നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ വ​കു​പ്പ് 63(2) അ​ട​ക്ക​മു​ള്ള ചി​ല വ്യ​വ​സ്ഥ​ക​ളാ​ണ് പു​നഃ​പ​രി​ശോ​ധി​ക്കു​ക. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ക​ര്‍​ത്ത​വ്യ നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ഏ​തൊ​രാ​ളെ​യും സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ മു​ത​ല്‍ മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ വാ​റ​ണ്ടില്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​യി​രു​ന്നു പു​തി​യ വ്യ​വ​സ്ഥ.