വയനാട്ടില്‍ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം; യുവാവ് മരിച്ചു
Tuesday, December 24, 2024 9:25 AM IST
വയനാട്: മീനങ്ങാടി പാതിരിപാലത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി മേലിയേടത്ത് ഷെബീര്‍(24) ആണ് മരിച്ചത്.
കാറില്‍ ഒപ്പമുണ്ടായിരുന്ന ഷെബീറിന്റെ മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഊട്ടിയിലേക്ക് പോയ സംഘമാണ് അപകടത്തില്‍പെട്ടത്.