കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ അ​ജ്ഞാ​ത വാ​ഹ​നം ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് പ​യ്യ​നെ​ടം മാ​ണി​ക്കോ​ത്ത് ബാ​ല​ച​ന്ദ്ര​നാ​ണ് (71) മ​രി​ച്ച​ത്.

അ​ങ്ക​മാ​ലി​യി​ൽ ചൂ​ര​ൽ ഉ​പ​യോ​ഗി​ച്ച് ഫ​ർ​ണി​ച്ച​ർ നി​ർ​മ്മി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു ബാ​ല​ച​ന്ദ്ര​ന്. ഇ​ക്ക​ഴി​ഞ്ഞ എ​ട്ടാം തീ​യ​തി വൈ​കു​ന്ന​ര​മാ​ണ് ക​റു​കു​റ്റി അ​രീ​ക്ക​ൽ ജം​ഗ്ഷ​നി​ൽ ചാ​യ കു​ടി​ക്കാ​നാ​യി റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങി​യ ബാ​ല​ച​ന്ദ്ര​നെ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി.

സാ​ര​മാ​യി പ​രി​ക്കേ​റ്റ് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ച​ന്ദ്ര​ൻ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്ത് മ​ണി​യ്ക്ക് മ​രി​ച്ചു.