കോ​ഴി​ക്കോ​ട് : വ​ന​നി​യ​മ ഭേ​ദ​ഗ​തി​യി​ൽ മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍. വ​നം മ​ന്ത്രി​ക്ക് നേ​രം വെ​ളു​ത്തി​ട്ടി​ല്ല. വ​ന​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രും.

അ​ടി​യ​ന്ത​രാ​വ​സ്ഥ​കാ​ല​ത്തെ പോ​ലെ​യു​ള്ള നി​യ​മ​മാ​ണ് കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന​നി​യ​മ ഭേ​ദ​ഗ​തി സം​ബ​ന്ധി​ച്ച് ന​വം​ബ​ര്‍ ഒ​ന്നി​ന് ഗ​സ​റ്റ് വി​ജ്ഞാ​പ​നം വ​ന്നി​രു​ന്നു. ബി​ല്ലി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​ര​വും ന​ല്‍​കി​യി​രു​ന്നു.

ജ​നു​വ​രി​യി​ല്‍ ചേ​രു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ബി​ല്‍ നി​യ​മ​മാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​നം​വ​കു​പ്പ്. വ​ന​നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ 27, 62 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം വ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ വി​റ​ക് ശേ​ഖ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ 1000 രൂ​പ വ​രെ​യാ​യി​രു​ന്നു വ​നം വ​കു​പ്പി​ന് ചു​മ​ത്താ​വു​ന്ന പി​ഴ.

പു​തി​യ നി​യ​മം വ​രു​ന്ന​തോ​ടെ പി​ഴ 25,000 രൂ​പ​യാ​യി ഉ​യ​രും. വ​നാ​തി​ർ​ത്തി​യി​ലെ പു​ഴ​യി​ൽ കു​ളി​ക്കാ​നോ മീ​ൻ പി​ടി​ക്കാ​നോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ മേ​യ്ക്കാ​നോ സാ​ധി​ക്കി​ല്ല. പി​ഴ​യും ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​യി ഇ​തെ​ല്ലാം ക​ണ​ക്കാ​ക്ക​പ്പെ​ടും. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ വാ​റ​ന്‍റി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​ര​വും വ​നം​വ​കു​പ്പി​നു​ണ്ട്.

ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്കു​വ​രെ മ​ജി​സ്ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വി​ല്ലാ​തെ സം​ശ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ൽ വ​യ്ക്കാ​നാ​കും.