തി​രു​വ​ന​ന്ത​പു​രം: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ മു​കേ​ഷ് എം​എ​ൽ​എ​ക്കും ന​ട​ൻ ഇ​ട​വേ​ള ബാ​ബു​വി​നും എ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ലാ​ണ് മു​കേ​ഷി​നെ​തി​രേ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഇ​ട​വേ​ള ബാ​ബു​വ​നെ​തി​രെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മു​കേ​ഷി​നെ​തി​രെ ന​ടി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മു​കേ​ഷി​നെ​തി​രെ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. '

അ​മ്മ​യി​ൽ അം​ഗ​ത്വം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രാ​യ പ​രാ​തി. ഇ​ട​വേ​ള ബാ​ബു​വി​നെ​തി​രേ കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.