കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ധി ഈ ​മാ​സം 28ന്. ​സി​പി​എം നേതാക്കൾ പ്ര​തി​ക​ളാ​യ കേ​സി​ൽ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ന്ന​ത്.

2019 ഫെ​ബ്രു​വ​രി 17നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത്‍​ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം പോ​ലീ​സും പി​ന്നീ​ട് ക്രൈം​ബ്രാ​ഞ്ചും അ​ന്വേ​ഷി​ച്ച കേ​സ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് 14 പേ​രെ പ്ര​തി​ചേ​ർ​ത്ത കേ​സി​ൽ സി​ബി​ഐ പ​ത്ത് പ്ര​തി​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ്യം അ​റ​സ്റ്റി​ലാ​യ 14 പേ​രി​ൽ 11 പേ​രും സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത അ​ഞ്ച് പേ​രു​മാ​ണ് ഇ​പ്പോ​ൾ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന​ത്.