കൊ​ല്ലം: സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടും കൊ​ല്ലം - എ​റ​ണാ​കു​ളം മെ​മു ഇ​ന്ന് ചെ​റി​യ​നാ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ല്ല. ട്രെ​യി​നി​നെ സ്വീ​ക​രി​ക്കാ​ൻ ഇ​ന്ന് രാ​വി​ലെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യും സം​ഘ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രും ഇ​തു​കാ​ര​ണം നി​രാ​ശ​രാ​യി.

ഇ​ന്നു മു​ത​ൽ ട്രെ​യി​നി​ന് ഇ​വി​ടെ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യെ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് എം​പി​യും ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച് വാ​ർ​ത്താ​ക്കു​റി​പ്പും ന​ൽ​കി.

ഇ​ത​നു​സ​രി​ച്ചാ​ണ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രെ​യി​നി​ന് സ്വീ​ക​ര​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. മാ​ത്ര​മ​ല്ല സ്‌​റ്റേ​ഷ​നി​ൽ നി​ന്ന് ഇ​ന്ന് മേ​മു ട്രെ​യി​നി​ന് ടി​ക്ക​റ്റും ന​ൽ​കു​ക​യു​ണ്ടാ​യി. വ​ണ്ടി നി​ർ​ത്താ​തെ പോ​യ​ത് സം​ബ​ന്ധി​ച്ച് എം​പി ഉ​ട​ൻ ഉ​ന്ന​ത റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു.

ലോ​ക്കോ പൈ​ല​റ്റി​നും ഗാ​ർ​ഡി​നും പു​തി​യ സ്റ്റോ​പ്പ് സം​ബ​ന്ധി​ച്ച് ധാ​ര​ണ ഇ​ല്ലാ​തെ പോ​യ​താ​ണ് വ​ണ്ടി നി​ർ​ത്താ​ത്ത​തി​ന് കാ​ര​ണം. ഇ​രു​വ​രോ​ടും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. തി​രി​കെ​യു​ള്ള സ​ർ​വീ​സ് മു​ത​ൽ വ​ണ്ടി ചെ​റി​യ​നാ​ട് നി​ർ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി.