തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം വീ​ണ്ടും കാ​ട്ടാ​ന​യെ​ത്തി. ഏ​ഴാ​റ്റു​മു​ഖം ഗ​ണ​പ​തി​യെ​ന്ന ഒ​റ്റ​യാ​നാ​ണ് വീ​ണ്ടും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നു സ​മീ​പ​ത്തു​ള്ള ട്രൈ​ബ​ല്‍ ഹോ​സ്റ്റ​ലി​ലെ ക​വു​ങ്ങു​ക​ളും തെ​ങ്ങു​ക​ളും ആ​ന ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും ആ​ന ഇ​തേ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന തെ​ങ്ങും പ​ന​യു​മാ​ണ് കാ​ട്ടാ​ന​യു​ടെ ല​ക്ഷ്യ​മെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്ത​ലു​ക​ള്‍.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.