മ​ല​പ്പു​റം: വ​ണ്ടൂ​രി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു.

വ​ണ്ടൂ​ര്‍ ചെ​ട്ടി​യാ​റ​മ്മ​ല്‍ സ്വ​ദേ​ശി നൗ​ഷാ​ദ് (47) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ത്ത് വ​യ​സു​കാ​ര​നാ​യ മ​ക​നും പ​രു​ക്കേ​റ്റി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് എ​ള​ക്കൂ​ര്‍ നി​ര​ന്ന​പ​ര​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നൗ​ഷാ​ദി​നെ ആ​ദ്യം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും, തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് നാ​ലി​നാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്. ഐ​എ​ന്‍​ടി​യു​സി വ​ണ്ടൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, മ​ല​പ്പു​റം ജി​ല്ല വെ​ട്ര​ന്‍​സ് സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, വ​ണ്ടൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ ചു​മ​ത​ല​ക​ള്‍ വ​ഹി​ക്കു​ന്ന ആ​ളാ​യി​രു​ന്നു നൗ​ഷാ​ദ്. സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച.