ഹൈ​ദ​രാ​ബാ​ദ്: ന​ട​ൻ അ​ല്ലു അ​ർ​ജു​ന്‍റെ വീ​ടി​നു നേ​രേ ആ​ക്ര​മ​ണം. പ്ര​തി​ഷേ​ധ​ക്കാ​ർ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും​ചെ​യ്തു.

ഗേ​റ്റ്‌ ചാ​ടി​ക്ക​ട​ന്നെ​ത്തി​യ സം​ഘം വീ​ടി​ന് നേ​രെ ക​ല്ലും ത​ക്കാ​ളി​ക​ളും എ​റി​ഞ്ഞു. ചെ​ടി​ച്ച​ട്ടി​ക​ൾ ത​ല്ലി​പ്പൊ​ളി​ച്ചു. പു​ഷ്പ-2 റി​ലീ​സി​നി​ടെ മ​രി​ച്ച രേ​​വ​തി​ക്ക് നീ​തി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഉ​സ്മാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സ​മ​ര സ​മി​തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ത്തു പേ​രു​ടെ സം​ഘമാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യാ​ണ് സം​ഘ​മെ​ത്തി​യ​ത്. പോ​ലീ​സ് എ​ത്തി​യാ​ണ് ഇ​വ​രെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.