മും​ബൈ: അ​മി​ത​വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​ടി​ച്ച് നാ​ലു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മും​ബൈ അം​ബേ​ദ്ക​ർ കോ​ള​ജി​ന് സ​മീ​പം ആ​ണ് സം​ഭ​വം.

ല​ക്ഷ്മ​ൺ കി​ൻ​വാ​ഡെ (നാ​ല്) ആ​ണ് മ​രി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​പ്പാ​ത​യി​ൽ ആ​ണ് കു​ട്ടി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്.

കാ​റോ​ടി​ച്ചി​രു​ന്ന ഭൂ​ഷ​ൺ സ​ന്ദീ​പ് ഗോ​ളി​നെ(19) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.