ചീട്ടുകളി സംഘത്തെക്കുറിച്ച് പോലീസിന് വിവരം നൽകി; യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി
Sunday, December 22, 2024 4:28 PM IST
തൃശൂർ: ചീട്ടുകളി സംഘത്തെക്കുറിച്ച് പോലീസിന് വിവരം നൽകിയെന്നാരോപിച്ച് യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. എടക്കഴിയൂർ പഞ്ചവടി വലിയതറയിൽ ഷോബിക്ക് (39) ആണ് മർദനമേറ്റത്.
കാറിലെത്തിയ സംഘമാണ് ആക്രമിച്ചത്. മുഖത്തടിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി ഇയാൾ പറയുന്നു.
കമ്പിവടി ഉപയോഗിച്ച് ഇയാളുടെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. തലയിൽ നാല് സ്റ്റിച്ചുകളുണ്ട്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.