സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷണി; വിഎച്ച്പി പ്രവർത്തകർ പിടിയിൽ
Sunday, December 22, 2024 2:11 PM IST
പാലക്കാട്: സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് വിഎച്ച്പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നല്ലേപ്പുള്ളി ഗവ.യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, ജില്ലാ സംയോജക് വി.സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ ഇവർ അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.