കണ്ണൂരിൽ നിയന്ത്രണംവിട്ട ജീപ്പ് നാല് ഓട്ടോറിക്ഷകൾ ഇടിച്ചുതെറിപ്പിച്ചു; നാലുപേർക്ക് പരിക്ക്
Sunday, December 22, 2024 12:23 PM IST
കണ്ണൂർ: നിയന്ത്രണംവിട്ട ജീപ്പ് ഓട്ടോറിക്ഷകളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കണ്ണൂർ വള്ളിത്തോട് ടൗണിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം.
കർണാടക ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന നാലു ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൂന്ന് ഓട്ടോഡ്രൈവർമാർക്കും സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും പരിക്കേറ്റു. പരിക്കേറ്റ നാലുപേരേയും ഇരിട്ടിയിലേയും കണ്ണൂരിലേയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.