ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു; അമ്മയും കുഞ്ഞും സുരക്ഷിതർ
Sunday, December 22, 2024 11:44 AM IST
പത്തനംതിട്ട: ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. പത്തനംതിട്ട ആവണിപ്പാറയിലെ സജിതയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്. തുടർന്ന് 108 ആംബുലൻസിൽ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു.
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.