കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്തി​മ വാ​ദം തു​റ​ന്ന കോ​ട​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി കോ​ട​തി ത​ള്ളി. വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷം എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്.

വാ​ദം തു​റ​ന്ന കോ​ട​തി​യി​ൽ ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത ത​ന്നെ​യാ​ണ് നേ​ര​ത്തേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്ന് അ​തി​ജീ​വി​ത​യു​ടെ ഹ​ർ​ജി​യി​ൽ​പ​റ​യു​ന്നു.

വി​ചാ​ര​ണ​യു​ടെ യ​ഥാ​ർ​ഥ വ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ര​ണം. ഇ​തി​ന് തു​റ​ന്ന കോ​ട​തി​യി​ൽ അ​ന്തി​മ വാ​ദം ന​ട​ത്ത​ണ​മെ​ന്ന് അ​തി​ജീ​വി​ത ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.


2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ.