പോലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി
Saturday, December 21, 2024 12:11 PM IST
കൊച്ചി: ആലുവ പോലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാൾ ഇറങ്ങിയോടുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഐസക്. വെള്ളിയാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാൻ ഇരിക്കെയാണ് പ്രതി ചാടിപ്പോയത്.